തലസ്ഥാന നഗരത്തിലെ ആദ്യ ദിനങ്ങള്‍ എന്നെ സംബന്ധിച്ച് അങ്ങേയറ്റം വേദനാ ജനകമായിരുന്നു. അന്നൊക്കെ എന്‍റെ പ്രിയ സുഹൃത്ത് എനെറ്റ് മുറിയിലെ ഇരുട്ടായിരുന്നു. ഞാന്‍ ഏറവും ഇഷ്ടപ്പെട്ടതാവട്ടെ താമസ സ്ഥലത്ത് നിന്നും കോളേജിലേക്കും തിരിച്ചും ഉള്ള യാത്രകളും. മാസത്തില്‍ ഒന്നോ രണ്ടോ തവണ കോച്ചിംഗ് സെന്റെറില്‍ നിന്ന് തീവണ്ടി പിടിക്കാനുള്ള യാത്രയും എനിക്കെ പ്രിയപെട്ടതയിരുന്നു. പിന്നീടു ആഴ്ചയുടെ ആദ്യ ദിവസം, തലസ്ഥാന നഗരം ഉണരുന്നതിനു മുന്‍പ് അവിടെ എത്താനുള്ള യാത്രയും... ഉറക്കത്തില്‍ മുങ്ങിയ കമ്പാര്‍ട്ട് മെന്റില്‍ എനിക്ക് കൂട്ടായ് ഉണ്ടായതും ആ ഇരുട്ട് തന്നെയായിരുന്നു. അത് ഞങ്ങള്‍ക്കിടയിലെ പ്രണയം കൂട്ടി. പതിയെ ആ 5 രൂപ പൊയന്റിനും അപ്പുറമുള്ള നഗര കാഴ്ചകളിലേക്ക് ഞാന്‍ എത്തി... ഇതിനിടയില്‍ എപ്പോഴോ ആ ക്യാമ്പസും എനെറ്റ് പ്രിയപ്പെട്ടതായ് . ഞൊടിയിടെ സംഭവിച്ച അത്ഭുത പ്രതിഭാസം ആയിരുന്നു അത്. പെട്ടന്നോരുനാള്‍ മുതല്‍ ഞാന്‍ ആ കാമ്പസിന്റെ സ്പന്ധനത്തിനു ഒത്തു മിടിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ നഗരത്തിലേക്ക് എന്നെ പൂര്‍ണമായും പറിച്ചു നട്ട് ഒരു വീട് മാറല്‍/.... .......
ആദ്യമൊന്നും പൊരുത്തപെടാന്‍ കഴിഞ്ഞിരുനില്ല .. പക്ഷെ രാത്രിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്നെ തേടിയെത്തിയ നക്ഷത്രങ്ങളും,തണുത്ത കാറ്റും .. പിന്നീടു മഴയെയും,മഴമേഖങ്ങളെയും ഞാന്‍ പരിചയപ്പെട്ട രാവുകളും ഈ വീടിനെ സ്നേഹിക്കാതിരിക്കുന്നതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു. ക്യാംപസിലെ മുഖങ്ങള്‍ക്കൊപ്പം ഈ നഗരത്തിന്റെ തിരക്കും,അപരിചിത മുഖങ്ങളും,ഭാഷയും ഒക്കെ എനിക്ക് പ്രിയപ്പെട്ടതായ്. മ്യുസിയത്തിലെ പുല്‍ തകിടുകലേക്കാള്‍ എനിക്കിഷ്ടം നഗരത്തിന്റെ തിരക്കുകളിലൂടെ നടക്കുന്നതയിരുന്നു. അത് എന്‍റെ സഹയാത്രികരുടെ സാമിപ്യം കൊണ്ടാണോ എന്നും എനിക്കറിയില്ല.
ഒരു വര്‍ഷത്തില്‍ എനിക്ക് സംഭവിച്ച മാറ്റത്തില്‍ ഏറ്റവും പ്രധാനം ഒറ്റയ്ക്ക് യാത്ര ചെയ്യുവാന്‍ ലഭിച്ച ധൈര്യമാണ്. രാത്രിയില്‍ ഈ നഗരത്തിലൂടെ യാത്ര ചെയ്യണം എന്ന ആഗ്രഹം രണ്ടു തവണയേ നടന്നുള്ളൂ. 6 പേരടങ്ങുന്ന സുഹൃത്ത് സംഘത്തോടൊപ്പം കനകക്കുന്നില്‍ ചിലവഴിച്ച രാത്രി മറക്കാന്‍ ആവില്ല. പിന്നീടു നാട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ എന്നിലെ സാഹസിക പ്രേരിപ്പിച്ച രാത്രിയും. 7 മണിക്കുള്ള ട്രെയിനിനു വേണ്ടി കാത്തിരുന്നപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ആകാശം ഞാന്‍ കണ്ടു. തുറിച്ചു നോട്ടങ്ങളുടെയും, low battery യുടെയും ഭീതിയില്‍, "you will be safe. Enjoy your freedom" എന്ന SMS ആയിരുന്നു. യാത്രകളെ സ്നേഹിക്കാന്‍,ചുറ്റും ഉള്ളവയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച സുഹൃത്ത് തന്നെയായിരുന്നു അത്. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് നഷ്ടമാവുന്നത് എന്താണെന്നു ഞാന്‍ അറിഞ്ഞു.
കടല്‍ കാണുക എന്ന എന്‍റെ ആഗ്രഹം ഇപ്പോഴും നടന്നിട്ടില്ല. ഈ നഗരം സാഹസികയാക്കിയ എന്‍റെ ആഗ്രഹം പക്ഷെ ഈ നഗരത്തിലൂടെ രാത്രി നടക്കുക എന്നതാണ്. അതും യാത്രകളെ സ്നേഹിക്കുന്ന ഒരാളോടൊപ്പം...
നാടും വീടും ഗ്രിഹാതുരത്വമായ് മാറിയ ഒരു കുടിയേറ്റ കാരിയുടെ മനസാണ് ഇപ്പോഴെനിക്ക്....., . .....,സന്ധ്യക്ക് ശേഷം സജീവമാകുന്ന തട്ടുകടകളും, മിന്നി കത്തുന്ന വിളക്കുകളും,വാഹന വ്യൂഹവും,കെട്ടിട സമുച്ചയങ്ങളും, മുദ്രാ വാക്യം വിളികളും,ക്യാമ്പസും,ക്യാമ്പസ് രാഷ്ട്രിയവും , സൗഹൃദവും,ഇപ്പോഴും പിടിതരാതെ നില്‍ക്കുന്ന അജ്ഞാതമായ പ്രണയവും ഒക്കെ ഒരു വര്‍ഷം കൊണ്ട് മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ ഏറ്റവും വെറുത്ത ഈ തിരക്ക് എനിക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ഈ നഗരം എനിക്ക് നല്‍കിയ അനുഭവങ്ങളും,സൗഹൃദവും,സഹോദരനും ഒക്കെ എന്നെ അവരില്‍ ഒരാള്‍ ആക്കി. മറ്റുള്ളവരെ ആകര്‍ഷിച്ചു തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള അത്ഭുത പൂര്‍ണമായ ഒരു ആകര്‍ഷണ ശക്തി ഈ നഗരത്തിനുണ്ട് . എന്റെ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് പോലെ "എല്ലാ നഗരങ്ങള്‍ക്കുമുണ്ട് ഒരു സൗന്ദര്യം, എവിടെയോ എന്തൊക്കെയോ ആയിരിക്കുന്ന ഒരാളെ തിരക്കിലൊഴുകുന്ന ഒരു തുള്ളിയക്കാന്‍ കഴിയുന്ന മാജിക്"" ഒന്നോര്‍ത്താല്‍ എത്ര ശരിയാണ് ... ശരിക്കും ഈ നഗരം ആരാണ്?? എന്താണ്?? ഞാന്‍ പ്രണയിച്ച നഗരമേ....എന്‍റെ പ്രിയ അന്ധകാരമേ.. എന്നെ നിങ്ങളില്‍ ഒരാളാക്കിയ സൌഹൃദങ്ങളെ... രക്ത ബന്ധം പോലെ ഉറച്ച സഹോദര ബന്ധം സമ്മാനിച്ചവരെ... ഈ തിരക്കുകള്‍ക്കും ഭംഗി ഉണ്ടെന്നു കാണിച്ചു തന്ന 'അഹങ്കാരി'(എന്ന് മറ്റുള്ളവര്‍ പറയുന്ന) പ്രിയ സുഹൃത്തേ നന്ദി....... എന്‍റെ പ്രിയ നഗരമേ ഇനി എന്ത് അത്ഭുതമാണ് നീ എനിക്കായ് കരുതി വെച്ചിരിക്കുന്നത് ??????