Monday, 6 May 2013

കത്തുകൾ

ഇന്നലെ സ്വപ്നത്തിൽ നിന്റെ കത്തുകൾ 
എന്നെ തേടി വന്നിരുന്നു.
നമ്മൾ,തമ്മിൽ പറയാത്തതൊക്കെയും 
അവ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു 
പുലർച്ചെ തൊട്ടേ ഞാൻ കാത്തിരിക്കുകയാണ്...
ഒരു പക്ഷെ നിന്റെ കത്തുകൾ 
എന്നെ തേടി വന്നാലോ???
കാലഹരണപ്പെട്ട കത്തിനും,തപാൽക്കാരനും വേണ്ടി 
ഇപ്പോഴും ഉമ്മറപ്പടിയിൽ ഞാൻ 
കാത്തു നില്ക്കുകയാണ് 
എങ്ങാനും,നിന്റെ കത്തുകൾ 
എന്നെ തേടി വന്നാലോ??
പറയാതതൊക്കെയും  എന്നോട് പറഞ്ഞാലോ???