Wednesday, 16 April 2014

ഞാൻ....

എനിക്ക് ചുരുണ്ട് നീണ്ട മുടിയിഴകൾ ഉണ്ടായിരുന്നില്ല
തിളങ്ങുന്ന കണ്ണുകൾക്കും,മസ്കാരക്കും പകരം
പരന്ന കണ്ണടക്കു കീഴെയുള്ള കുഴിഞ്ഞ മിഴികൾ ആയിരുന്നു എനിക്ക്.
ജീൻസും ഇറുകിയ വസ്ത്രങ്ങളും എന്നെ അന്യഗ്രഹ ജീവിയാക്കി 
നിര തെറ്റിയ പല്ലുകളും,മെലാനിൻ കൂടിയ ചർമവും 
ഒരിക്കലും എന്നെ 'സുന്ദരികളുടെ' ഗണത്തിൽ പെടുത്തിയിരുനില്ല.
ഒരുവനാലും പ്രണയിക്കപെടാത്ത കൂട്ടുക്കാരി ആയിരുന്നു ഞാൻ എന്നും..
അവനെക്കാൾ ഒരു പത്തോണം കൂടുതൽ കണ്ടവൾ.
എന്നിട്ടും ഇന്നലെ ആ തെരുവിൽ അവനാൽ
പിച്ചി ചീന്തപ്പെട്ട പെണ്‍കുട്ടി 'ഞാൻ' ആയിരുന്നു...

No comments:

Post a Comment