Wednesday, 27 January 2016











ഇല്ല, നിങ്ങള്ക്ക് തെറ്റി പോയിരിക്കുന്നു.

അത് ഞാനല്ല...

ആ വർണങ്ങളെ സ്നേഹിച്ചവൾ, അത് ഞാനല്ല,

സ്വപ്‌നങ്ങൾ കണ്ടത് ഞാനേ അല്ല.

പഠിച്ചവൾ, പ്രണയിച്ചവൾ, ചിരിച്ചവൾ...

ഇതൊന്നും ഞാൻ തന്നെ ആയിരുന്നില്ല.

അതാ ആ കറുത്ത കുപ്പയതിന്നു പുറത്തു 

തെളിഞ്ഞു കാണുന്ന തിളക്കമില്ലാത്ത കണ്ണുകളാണ് ഞാൻ. 

ആ കാണുന്നത് മാത്രമാണ് സത്യം. 

നിങ്ങൾ കാണാത്ത എന്റെ സത്യം.

No comments:

Post a Comment