എവിടെ ആയിരുന്നു തുടങ്ങിയത്???? ഓര്മയില്ല... തുടക്കവും ഒടുക്കവുംഇല്ലാത്ത ഈ യാത്രയുടെ ഏതോ വഴിയില്‍ നിന്ന് നീ വന്നെ കയറി എന്നത്മാത്രം ഓര്‍മയുണ്ട്. ആദ്യം നിനക്ക് ഞാന്‍ നിന്റെ ജീവനും ആത്മാവുംഒക്കെയായിരുന്നു. കോഫി ഷോപ്പില്‍ ഇരുണ്ട കോണില്‍ വെച്ചുള്ള സംസാരവും,ഒരുമിച്ചു സിനമ കാണുന്നതും, ചുറ്റി തിരിയുന്നതും ആണ്പ്രണയം എന്നെ നീ കരുതി പോയെങ്കില്‍ എനിക്കൊന്നും പറയാനില്ല.കടപ്പാടുകളുടെ ചരടുകള്‍ ആണ് എനിക്ക് ചുറ്റും എന്ന് പലവട്ടം പറഞ്ഞിട്ടുംനീ കേട്ടില്ല. പിന്നെയും മോഹിച്ച കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ നീഅലഞ്ഞു. ഒടുവില്‍ ഞാന്‍ ആ കടപ്പാടുകള്‍ നിറവേറ്റാന്‍ പോയപ്പോള്‍ നീഎന്താണ് പറഞ്ഞത് "ഞാന്‍ സ്വാര്തയാന്നു " എന്ന്. എപ്പൊഴും കൂടയുണ്ടാവുംഎന്ന് പറഞ്ഞതും, നിന്റെ സ്വപ്നങ്ങള്‍ എന്റേത് കൂടിയല്ലേ എന്ന് മന്ത്രിച്ചതുംഒക്കെ നിന്റെ വെറും വാക്കുകള്‍ മാത്രമായിരുന്നോ? കാലമോഴുകുമ്പോള്‍ ഇരുണ്ട മുറ്റത്തിരുന്നു ഞാന്‍ എന്റെ നക്ഷത്രങ്ങളെ തേടി, അവയില്‍ അലിഞ്ഞു ഇല്ലാതായ എന്റെ കിനാവുകള്‍ തിരഞ്ഞു... ഇവിടെ ഇപ്പോള്‍ ഞാന്തനിച്ചാണ്. പക്ഷെ എനിക്ക് ചുറ്റും എല്ലാം പഴയത് പോലെ തന്നെയുണ്ട്. നമ്മള്‍ എസ് എം എസ് കള്‍ അയച്ച മഞ്ഞു മൂടിയ പുലര്‍ക്കാലവും, ഒരുമിച്ച് നടന്നുപോയിരുന്ന വസന്ത കാല രാത്രികളും, കോഫി ഷോപ്പും എല്ലാം അതെപോലുണ്ട്. ഒഴുക്ക് നിലച്ച നദി പോലെ ഞാന്‍ ഇവിടെ എല്ലാ കടപ്പാടുകളുംനിറവേറ്റി ഒടുവില്‍ തനിച്ചു നില്ക്കുന്നു. വൈകി പോയെന്നു അറിയാംഎങ്കിലും പറഞ്ഞോട്ടെ , അന്ന് നീ തകര്ര്തെരിഞ്ഞത് എന്റെ ഏതു സ്വപ്നംആയിരുന്നു എന്ന് അറിയുമോ?? അത് നീ ആയിരുന്നു. നീ അവശേഷിപ്പിച്ച ഈശൂന്യത ഇല്ലാതാക്കിയത് നിന്നെ പറ്റിയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു.പറയാന്‍ ഒരുപാട് ഞാന്‍ നേടി എങ്കിലും ഞാന്‍ തോറ്റു പോയ് . ഒരു പെണ്ണിന്റെതോല്വി അവള്‍ തന്നെ സമര്പ്പിച്ച പുരുഷന്‍ തന്നെയാണ്. അതെ എന്റെ തോല്വിയും ജയവും നീ തന്നെയായിരുന്നു. ഇതാ, ഇവിടെ എന്റെ ചിതയിലെകനലുകള്‍ നിനക്ക് പറഞ്ഞെ തരുന്നതും നിന്നോട് എനിക്കുള്ള സ്നേഹംതന്നെയാന്നു. നിന്റെ ഓര്മകള്ക്ക് മുന്പില്‍,സ്നേഹത്തിന്റെ മുന്പില്സമര്പ്പിക്കുന്നു ഈ വാക്കുകളും കടമെടുത്ത എന്റെ ഈ ജന്മവും......
No comments:
Post a Comment